Section

malabari-logo-mobile

വ്യാജവിലാസത്തില്‍ പാസ്‌പോര്‍ട്ട്; ഒളിവില്‍ പോയ പോലീസുകാരനായി അന്വേഷണം

HIGHLIGHTS : passport fraud case; police enqueuing cop

തിരുവനന്തപുരം; വ്യജമേല്‍വിലാസത്തില്‍ 25ലധികം പേര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയ തൂമ്പ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അന്‍സില്‍ അസീസ് ഒളിവില്‍. കേസില്‍ പ്രതി ചേര്‍ത്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. അന്‍സിലിനായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.

ഈ സംഭവത്തില്‍ വ്യാജരേഖ  നിര്‍മ്മിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി കമലേഷ്(39), കുളത്തൂര്‍ സ്വദേശി പ്രശാന്ത്(40) എന്നിവരെയാണ് ഞായറാഴ്ച് അറസ്റ്റ് ചെ്തത്.
ഈ സംഘം ഇതിനകം രാജ്യം വിട്ട നിരവധി ഗുണ്ടകള്‍ക്കടക്കം വ്യാജരേഖകളുടണ്ടാക്കി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു നല്‍കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

sameeksha-malabarinews

ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!