Section

malabari-logo-mobile

പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം

HIGHLIGHTS : Free training for SC students

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി കെൽട്രോൺ  നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കെൽട്രോൺ നോളജ് സെന്‍ററുകളിൽ വച്ചാണ് പരിശീലനം.  മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ കോഴ്സുകൾ തികച്ചും സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപ്പന്റ് നല്‍കും.

sameeksha-malabarinews

താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്‍റർ, ചുണ്ടക്കയിൽ കോംപ്ലക്സ്,  മഞ്ഞക്കുളം റോഡ്, പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും സഹിതം 2023 ജൂലൈ 15നകം അപേക്ഷിക്കണ. കൂടുതൽ വിവരങ്ങൾ 7356789991/ 7012913341 എന്നീ നമ്പറുകളില്‍ ലഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!