മലപ്പുറം: കുണ്ടൂരില്‍ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന തെരുവ് നായിക്കളുടെ കൂട്ടാക്രമണത്തില്‍ നിന്ന് കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാല് നായിക്കള്‍ കുട്ടിക്ക് പിന്നാലെ പാഞ്ഞടുക്കുന്നത് ആക്രമിക്കാന്‍ ശ്രമിക്കുന്നതും കുട്ടി ഒരുവീട്ടിലേക്ക് ഓടിക്കയറുന്നതുമാണ് പുറത്തുവന്നിട്ടുള്ള സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്.
കുണ്ടൂര്‍ സ്വദേശി കമറുദ്ദീന്റെ മക്കള്‍ ഇന്നലെ പെരുന്നാള്‍ നിസ്‌ക്കാരത്തിനായി പോവുമ്പോഴാണ് സംഭവം ഉണ്ടായത്. തെരുവ് നായിക്കള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്തതോടെ ഭയന്ന് നിലവിളിച്ച് കുട്ടികള്‍ രണ്ട് ഭാഗത്തേക്കായി ഓടുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കേറിയ കുട്ടിയുടെ കരച്ചില്‍ക്കേട്ട് വീട്ടുകാര്‍ ഇറങ്ങിവന്ന് നാ്‌യാക്കൂട്ടത്തെ ഓടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



