സൗജന്യ ആസ്തമ അലർജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വള്ളിക്കുന്ന് :നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകിയ വള്ളിക്കുന്ന്  പാറക്കണ്ണിയിലെ കാരുണ്യ സ്വയം സഹായ സംഘം വെളിമുക്ക് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്  ,തിരൂർ സി.ആർ.എം  ഹോസ്പിറ്റൽ എന്നിവരുടെ ആഭിമുഖ്യത്തിൽ  സൗജന്യ  ആസ്തമ അലർജി മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. അത്താണിക്കൽ നേറ്റീവ് എ. യു.പി. സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത്. പ്രസിഡന്റ് വി.എൻ.ശോഭന ഉദ്ഘാടനം ചെയ്തു.കാരുണ്യ സ്വയം സഹായസംഘം പ്രസിഡന്റ് വി.സിനീഷ് അധ്യക്ഷത വഹിച്ചു.സി.ആർ.എം.ഹോസ്പിറ്റൽ ഡയറക്ടർ ബോധവൽകരണ ക്ലാസ് എടുത്തു.എൻ.എൻ.എസ്.കോർഡിനേറ്റർ സിദ്ധിഖ്,എം.വാസുദേവൻ, എം
വിജയൻ,സി.സി.രമേഷ് ബാബു എന്നിവർ സംസാരിച്ചു.