Section

malabari-logo-mobile

പ്രശസ്ത നാടക-സിനിമ അഭിനേത്രി കെ.ജി.ദേവകിയമ്മ അന്തരിച്ചു

HIGHLIGHTS : പ്രശസ്ത നാടക-സിനിമ നടി കെ ജി ദേവകിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കലാനിലയം നാടക വേദി സ്ഥാപകനും...

പ്രശസ്ത നാടക-സിനിമ നടി കെ ജി ദേവകിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കലാനിലയം നാടക വേദി സ്ഥാപകനും തനി നിറം പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയാണ്.

കിലുക്കം, വക്കാലത്ത് നാരായണന്‍ കുട്ടി, കൊട്ടാരംവീട്ടില്‍ അപ്പുട്ടന്‍ തുടങ്ങിയെ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുത്തശ്ശിവേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസില്‍ സ്ഥാനം നേടിയ ദേവകിയമ്മ അറിയപ്പെടുന്ന റേഡിയോ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. ചെറുപ്പത്തിലെ സംഗീതം അഭ്യസിച്ച അവര്‍ തന്റെ എട്ടാമത്തെ വയസില്‍ കച്ചേരി നടത്തി അരങ്ങേറ്റം നടത്തിയിരുന്നു.

sameeksha-malabarinews

നിരവധി മലയാള നാടകങ്ങളില്‍ അഭിനയിച്ച ദേവകിയമ്മ തമിഴ് നാടകങ്ങളിലും അഭിനയിച്ചിരുന്നു. വൈവിധ്യമാര്‍ന്ന പല കഥാപാത്രങ്ങളെയും റേഡിയോ നാടകങ്ങളിലൂടെ ദേവകിയമ്മ അവതരിപ്പിച്ചു. എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി 1980 ല്‍ അവര്‍ വിരമിച്ചു. ആകാശവാണിയില്‍ വെച്ച് പത്മരാജനുമായുള്ള പരിചയമാണ് ദേവകിയമ്മയെ സിനിമയില്‍ എത്തിച്ചത്.

മക്കള്‍ കലാവതി, ഗീത, മായ, ജീവന്‍ കുമാര്‍, ദുര്‍ഗ്ഗാ ദേവി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!