പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍ ഡീസല്‍ നിരക്കില്‍ വന്‍ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് പെട്രോള്‍,ഡീസല്‍ വിലയിലുണ്ടായിരിക്കുന്നത്.

വിവിധ നഗരങ്ങളില്‍ 14 മുതല്‍ 22 പൈസ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരുലിറ്റര്‍ പെട്രോളിന് 72 രൂപ 74 പൈസ, ഡീസലിന് 68 രൂപ 41 പൈസ, കൊച്ചിയില്‍ പെട്രോളിന് 71 രൂപ 29 പൈസ, ഡീസലിന് 67 രൂപ 6 പൈസ, കോഴിക്കോട് പെട്രോളിന് 71 രൂപ 55 പൈസ, ഡീസലിന് 67 രൂപ 33 പൈസ എന്നിങ്ങനെയാണ് നിരക്ക്‌

Share news
error: Content is protected !!
Scroll to Top