സൗജന്യ അഭിമുഖ പരിശീലനം

യു.പി.എസ്.സി 2024-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്കീം പ്രകാരം പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സൗജന്യ അഭിമുഖ പരിശീലനം നൽകും.

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ തിരുവനന്തപുരം ചാരാച്ചിറയിലെ ഓഫീസിലാണ് ഇന്റർവ്യൂ പരീശീലനം. https://kscsa.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8281098863, 8281098861.

Share news
error: Content is protected !!
Scroll to Top