കോഴിക്കോട്:മലയാളത്തിലെ മഹാ സാഹിത്യകാരന്റെ ഭൗതികശരീരം
ഇന്ന് (ഡിസംബര്‍ 26) വൈകിട്ട് അഞ്ച് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡിലെ നവീകരിച്ച പുതിയ ശ്മശാന കോംപ്ലക്‌സായ ‘സ്മൃതിപഥ’ത്തില്‍ സംസ്‌കരിക്കും.
കോര്‍പ്പറേഷന്റെ കീഴിലുള്ള ശ്മശാനത്തില്‍ പുതുതായി നിര്‍മ്മിച്ച മൂന്ന് ഗ്യാസ് ചേമ്പറുകളില്‍ ഒന്നിലാണ് എംടിയുടെ ഭൗതികശരീരം സംസ്‌കരിക്കുക.
പുതിയ കോംപ്ലക്‌സും നവീകരിച്ച പഴയ കോംപ്ലക്‌സും ചേര്‍ന്നുള്ളതാണ് പുതുതായി നാമകരണം ചെയ്ത സ്മൃതിപഥം.
പഴയ ശ്മശാന കോംപ്ലക്‌സില്‍ ഒരു ഇലക്ട്രിക് ശ്മശാനവും വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ശ്മശാനവും പരമ്പരാഗത രീതിയിലുള്ള രണ്ട് ശ്മശാനങ്ങളും ഉണ്ട്. ഇവ
നവീകരിച്ചതിന് പുറമെയാണ് വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ചേമ്പറുകള്‍ കൂടി പുതുതായി നിര്‍മിച്ചിട്ടുള്ളത്.




