പരപ്പനങ്ങാടിയില്‍ തെരുവ്‌നായ ശല്യം രൂക്ഷം;നാലുവയസുകാരന് നായയുടെ കടിയേറ്റു

HIGHLIGHTS : Four-year-old boy bitten by dog in Parappanangadi

malabarinews
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നാലുവയസ്സുള്ള പുള്ളാടന്‍ റിഷാദിന്റെ മകന്‍ ഹംന്താനാണ് ഇന്നലെ തെരുവ് നായയുടെ കടിയേറ്റത്. മുഖത്ത് ആഴത്തില്‍ കടിയേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസങ്ങളിലായി പലര്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. റോഡിലും ഇടവഴികളിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവ് നായക്കളെ ഭയന്ന് നാട്ടുകാര്‍ ഏറെ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്.

പലയിടത്തും കന്നുകാലികള്‍ക്കും തെരവ് നായയുടെയും കുറുക്കന്റെയും കടിയേല്‍ക്കുകയും മൂന്നോളം പശുക്കള്‍ ചത്തുപോവുകയും ചെയ്തിട്ടുണ്ട്.

തെുവ്‌നായ ശല്യം രൂക്ഷമായതോടെ പലരും കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക