HIGHLIGHTS : Considered stale food and plastic Carry bags from the Violent hotels and bakery

പരപ്പനങ്ങാടിയിലെ രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു. നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി രാജീവന്‍ പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി രാജീവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ബൈജു, എസ്.ശ്രീജി, പി.പി ഷമീര്‍, ഡ്രൈവര്‍ ഹനീഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
