Section

malabari-logo-mobile

പരപ്പനങ്ങാടി  നഗരസഭ ‘എല്ലാവർക്കും തൊഴിൽ ‘ മാർഗ്ഗം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു

HIGHLIGHTS : പരപ്പനങ്ങാടി  നഗരസഭ – ദേശീയ നഗര ഉപജീവന ദൗത്യത്തിലൂടെ സൗജന്യ പരിശീലനവും തൊഴിലും നൽകുന്നതിനു  2021-22 കാലയളവിലെ രജിസ്ട്രേഷൻ ആരംഭിക്കുന്നു. രജിസ...

malabarinews
പരപ്പനങ്ങാടി  നഗരസഭ – ദേശീയ നഗര ഉപജീവന ദൗത്യത്തിലൂടെ സൗജന്യ പരിശീലനവും തൊഴിലും നൽകുന്നതിനു  2021-22 കാലയളവിലെ രജിസ്ട്രേഷൻ ആരംഭിക്കുന്നു.
രജിസ്ട്രേഷൻ ഇതോടൊപ്പം നൽകിയ ഗൂഗിൾ ഫോം link മുഖേനെ ചെയ്യേണ്ടതാണ്.
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്  ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്
2021  ഒക്ടോബർ 6ആം, തീയതി നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ക്യാമ്പിലേക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. തുടർന്നുള്ള രജിസ്ട്രേഷൻ ചെയ്തവർക്ക് മറ്റൊരു ദിവസം അറിയിക്കുന്നതയിരിക്കും.

പരപ്പനങ്ങാടി നഗരസഭ ഓഡിറ്ററിയത്തിൽ വെച്ച് 06/10/2021 രാവിലെ 10 മണിക്ക് മൊബൈലിസേഷൻ ക്യാമ്പ് നഗരസഭ ചെയർമാൻ എ ഉസ്മാൻ ഉൽഘാടനം നിർവഹിക്കും. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ  മതി ഷഹർഭാനു അധ്യക്ഷത വഹിക്കും.

*ക്യാമ്പിൽ എത്തുന്നവർ*
*ഹാജരാക്കേണ്ട രേഖകൾ*

1. നഗരസഭയിൽ നിന്നും അപേക്ഷ ഫോം
2. ആധാർകാർഡ് കോപ്പി.
3. റേഷൻ കാർഡ് കോപ്പി
4. പാസ്പോർട്ട്‌ സൈസ്  ഫോട്ടോ
5. Sscl copy
6. മറ്റു യോഗ്യത സർട്ടിഫിക്കറ്റ് കോപ്പി
7. നഗരസഭയിൽ സ്ഥിരതാമസ മാണെന്ന്നും വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്നും അറിയിക്കുന്ന കൗൺസിലര്ടെ സാക്ഷ്യപത്രം.
8. രക്ഷകർത്താവിൻ്റെ സമ്മതപത്രം

 

വ്യത്യസ്ത മേഖലകളിലെ വിവിധ കോഴ്സുകൾക്ക് മൂന്ന് മുതൽ ഒമ്പത് മാസം വരെ കാലാവധിയാണ് ഉണ്ടാവുക വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള എസ് എസ് സി  സർട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയും ഉറപ്പാക്കുന്നു. ട്രെയിനിങ് ഫീസ്, സ്റ്റഡി മെറ്റീരിയൽസ്, ഭക്ഷണം, യാത്രബത്ത, നിയമനാനന്തര സഹായം  എന്നിവ നഗരസഭ നൽകുന്നതാണ്. എസ്എസ്എൽസി അടിസ്ഥാന യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള നഗരസഭയിൽ സ്ഥിരതാമസം ആയിട്ടുള്ള വാർഷിക  കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. മുപ്പതോളം സെന്ററുകളിൽ   പരിശീലനം ലഭിക്കുന്നതിനു സൗജന്യമായി ലിങ്ക് മുഖേനെ രജിസ്റ്റർ ചെയ്യാം. സംശയങ്ങൾക്ക് *7994886040* എന്ന  നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റർ  ചെയ്യുന്നവർക്ക് സ്ക്രീനിംഗ് നടത്തിയാകും  സൗജന്യ പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്.

*സൗജന്യ കോഴ്സുകൾ*

1.പഞ്ചകർമ്മ ടെക്നീഷ്യൻ- കോഴിക്കോട്, കോട്ടക്കൽ, കൊയിലാണ്ടി, trivandrum.
2. ബാങ്കിങ് അക്കൗണ്ടിംഗ്- Calicut.
3 മെഷീൻ ഓപ്പറേറ്റർ പ്ലാസ്റ്റിക് പ്രോസസിംഗ്- ഏലൂർ.
4 മൊബൈൽ ഫോൺ ടെക്നീഷ്യൻ- കോട്ടക്കൽ
5 ഫീൽഡ് എൻജിനീയർ,RACW- trivandrum
6.Field technician എ.സി- നിലമ്പൂർ
7. ബേസിക് ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ 2/3വീലർ- trivandrum
8. സിഎൻ സി ഓപ്പറേറ്റർ – ബാംഗ്ലൂർ, Coimbatore.
9.Q C ഇൻസ്പെക്ടർ L4- തലശ്ശേരി.
10. Director- Photography – wagamon
11. ത്രൂ ഹോൾ അസംബ്ലി ഓപ്പറേറ്റർ- ബാംഗ്ലൂർ.
12. സിസിടിവി ഇൻസ്റ്റാളേഷൻ ടെക്നീഷ്യൻ – കോട്ടക്കൽ
13. മൾടട്ടി കുസിൻ കുക്ക്- calicut
14. ഇലക്ട്രിഷൻ
15. ഇലക്ട്രീഷൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്
16. ഫീൽഡ് ടെക്നീഷ്യൻ അദർ ഹോം അപ്ലയൻസസ്  17 . മെഷീൻ ഓപ്പറേറ്റർ പ്ലാസ്റ്റിക് ഇൻഡക്ഷൻ മോൾഡിംഗ്- ഏലൂർ
18. മെഷീൻ ഓപ്പറേറ്റർ പ്ലാസ്റ്റിക് എക്സ്ട്രൂഷൻ- ഏലൂർ
19. Metal inert gas welder- Alappuzha
20. ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ ഓഫ് പ്ലാസ്റ്റിക് മെറ്റീരിയൽസ് ആൻഡ് പ്രോഡക്റ്റ് ടെക്നീഷ്യൻ.-Eloor
21. Fashion Designer- trivandrum

*രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്*
https://docs.google.com/forms/d/e/1FAIpQLSetPS9zAHaQmf6-tEm0zIfIvzfGoEckBF67zsI76UhhplYqHA/viewform?usp=sf_link

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News