Section

malabari-logo-mobile

സച്ചിന്‍ പൈലറ്റ് ഗുജറാത്തിന്റെ ചുമതലയിലേക്കെന്ന് സൂചന; രാഹുലും പ്രിയങ്കയുമായി നിര്‍ണായക കൂടിക്കാഴ്ച

HIGHLIGHTS : Sachin Pilot meets Rahul and Priyanka Gandhi in Delhi; Rajasthan Cabinet reshuffle likely

ന്യൂഡല്‍ഹി: പുനസംഘടനാ ചര്‍ച്ചകള്‍ക്കിടെ രാജസ്ഥാനില്‍ നിര്‍ണ്ണായകമായി രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സച്ചിന്‍ പൈലറ്റുമായുള്ള കൂടിക്കാഴ്ച. പഞ്ചാബിലെ തിരക്കിട്ട നേതൃമാറ്റത്തിനൊടുവിലാണ് രാജസ്ഥാനിലും പുനസംഘടനാ ചര്‍ച്ചകള്‍ സജീവമായത്. ഒരാഴ്ച്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും
കാണുന്നത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരക്കെ സച്ചിന്‍ പൈലറ്റ് ഗുജറാത്തിന്റെ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഒപ്പം രാജസ്ഥാന്‍ നിയമസഭയില്‍ സച്ചിന്റെ വിശ്വസ്തരെ കൂടുതല്‍ ചുമതലയിലേക്ക് കൊണ്ടുവരും.

ഗുജറാത്തിന്റെ ചുമതലയേല്‍ക്കാനാണ് ഗാന്ധി സഹോദരങ്ങളുടെ നിര്‍ദേശമെങ്കിലും സച്ചിന്‍ സമ്മതം മൂളിയിട്ടില്ല. സച്ചിന്‍ പൈലറ്റിന് രാജസ്ഥാനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യം. അവിടെ നിന്നും മുഖ്യമന്ത്രി പദവിയിലെത്താന്‍ സച്ചിന്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിനെതിരെ പരസ്യമായി കലാപകൊടി ഉയര്‍ത്തിയ സച്ചിന്‍ പദവി അലങ്കരിക്കാനുള്ള തന്റെ ആഗ്രഹം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ ഗെഹ്ലോട്ടിനെ മാറ്റി സച്ചിന് തല്‍സ്ഥാനത്തെത്തുകയെന്നത് അത്ര എളുപ്പമല്ല.

sameeksha-malabarinews

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു തുടങ്ങിയെന്ന് വേണം ഇത്തരം തിരക്കിട്ട പുനസംഘടനാ ചര്‍ച്ചകളില്‍ നിന്നും മനസിലാക്കാന്‍. നിലവില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി കോണ്‍ഗ്രസ് ഭരണം ചുരുങ്ങിയ സാഹചര്യത്തില്‍ തിരിച്ചുവരവ് അനിവാര്യമാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!