വി.എം സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: വി.എം സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു.കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു വെന്നാണ് വിഎം സുധാകരന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും വിഎം സുധീരന്‍ വ്യക്തമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കെപിസിസി പ്രസിഡന്റിന് നേരിട്ടെത്തി ഇന്നലെ വൈകുന്നേരമാണ് രാജിക്കത്ത് കൈമാറിയത്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും വി എം സുധീരന്‍.

അതെസമയം കെപിസിസി പുനഃസംഘനാ ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •