ചേര്‍ത്തലയില്‍ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു: ഒരാള്‍ മരണപ്പെട്ടു

ആലപ്പുഴ: ചേര്‍ത്തല ദേശിയപാതയില്‍ എരമല്ലൂരിന് സമീപത്താണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് ഒരാള്‍ മരണപ്പെട്ടത്.

കൊല്ലം തിരുമൂലവാരം സ്വദേശി ഷീല.പി.പിള്ള(65) ആണ് മരണപെട്ടത്. കൊവിഡ് ബാധിതയായ ഷീലയെ വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

ആംബുലന്‍സില്‍ ഉണ്ടായിരുന്നതും, ഷീലയുടെ മകനുമായ ഡോ: മഞ്ജുനാഥ്, ഭാര്യ ദേവിക എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ കൊല്ലം സ്വദേശി സന്തോഷിന്റെ നില ഗുരുതരമാണ്.

 

Share news
error: Content is protected !!
Scroll to Top