പരപ്പനങ്ങാടിയിൽ കുറുക്കന്റെ കടിയേറ്റ് നാലുപേർക്ക് പരിക്ക്

പരപ്പനങ്ങാടി: കുറുക്കന്റെ കടിയേറ്റ് ചെട്ടിപ്പടിയിൽ നാലുപേർക്ക് പരിക്കേറ്റുചെട്ടിപ്പടി കീഴ്ചിറ, പച്ചരിപ്പാടം, പൊൻമായിൽ തറ ഭാഗങ്ങളിൽ നിന്നായി രണ്ട് വീട്ടമ്മമാർക്കും രണ്ട് പുരുഷൻമാർക്കുമാണ് കുറുക്കൻ്റെ കടിയേറ്റത്.

പാലശേരി സരോജിനി, മഠത്തിലായത്തിൽ മഹേഷ്, കാഞ്ഞിരത്തിങ്ങൽ സുജിത, ഒരു ഇതര സംസ്ഥാനതൊഴിലാളി, തുടങ്ങിയവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്.

കീഴ്ചിറ പൊൻമായി തറയിൽ വൈകിട്ട് നാലരയോടെ സരോജിനിയെ കുറുക്കൻ ആക്രമിക്കുന്നതുകണ്ട്  രക്ഷപ്പെടുത്താനെത്തിയപ്പോഴാണ് മഹേഷിന്  കടിയേറ്റത്.  പച്ചരിപ്പാടത്തെ പാടവരമ്പത്ത് നിന്നാണ് സുജിതക്ക് കടിയേറ്റത്.  പരിക്കേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അക്രമകാരിയായ കുറുക്കനെ എത്രയും വേഗംപിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top