തിരൂരങ്ങാടി: കക്കാട് അങ്ങാടിയിൽ നിന്ന് വീണു കിട്ടിയ സ്വർണ്ണാഭരണം തിരിച്ചേൽപ്പിച്ച് യുവതി മാതൃകയായി. പത്ത് മൂച്ചി സ്വദേശി എട്ടു വീട്ടിൽ നംഷീറിന്റെ ഭാര്യ സറീനക്കാണ് ആറാം തീയതി ബന്ധു വീട്ടിലേക്ക് പോകുന്നവഴിക്ക് ഉച്ചക്ക് കക്കാട് വെച്ച് ഒന്നേകാൽ പവൻ തൂക്കം വരുന്ന ഒരു പാദസരം വീണു കിട്ടിയത്.
ഗൾഫിലുള്ള ഭർത്താവിനെ വിവരം അറിയിക്കുകയും ഭർത്താവ് സുഹൃത്തുക്കളായ പത്ത്മൂച്ചി കെ കെ റംഷാദ്, കെ കെ ഫസ് ലു എന്നിവരെ വിവരം അറിയിച്ച് കക്കാട് സ്വദേശികളായ ഫൈസൽ താണിക്കൽ സിപി അബ്ദുൽഅസീസ് എന്നിവരുടെ സഹായത്തോടെ സോഷ്യൽ മീഡിയ വഴി അന്വേഷണം നടത്തുകയും കക്കാട് സ്വദേശികെ സുഹറയുടെതാണെന്ന് കണ്ടെത്തി.
തുടർന്ന് സെറീനയും അന്വേഷണം നടത്തിയവരുടെ സാന്നിധ്യത്തിൽ കൈമാറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




