Section

malabari-logo-mobile

ചെമ്മാട് ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ സംഘട്ടനം

HIGHLIGHTS : Clash between Chemmad bus employees and bikers

തിരൂരങ്ങാടി : നിരന്തരമുള്ള ഹോണടിയിൽ പ്രകോപിതരായി ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽസംഘട്ടനം. വിലങ്ങനെയിട്ട ബൈക്ക് ബസ് ഇടിച്ചു തെറിപ്പിച്ചു, ബസിന്റെ ചില്ല് ബൈക്ക് യാത്രികൻ അടിച്ചുപൊട്ടിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 ന് ചെമ്മാട് കോഴിക്കോട് റോഡിൽ മാണിപ്പാടത്ത് ദാറുൽ ഹുദക്ക് സമീപത്ത്വെച്ചാണ് സംഭവം. ചെമ്മാട് നിന്ന് കോഴിക്കോട് പോകുന്ന നിനു സ്റ്റാർ ബസും പ്ലംബിങ് ജോലിക്കാരായകുന്നുംപുറം സ്വദേശികളായ ബൈക്ക് യാത്രികരും തമ്മിലാണ് തർക്കം.

ചെമ്മാട് നിന്നു പോകുമ്പോൾ ലൈലാസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ബൈക്കിന് പിന്നിലുണ്ടായിരുന്ന ബസ്ഹോണടിച്ചു. ഇത് തുടർന്നപ്പോൾ ബൈക്കുകരൻ ദേഷ്യപ്പെട്ടു. വലിയ ബ്ലോക്ക് ഉള്ള സമയം ആയിരുന്നു. വീണ്ടുംഹോനടിച്ചപ്പോൾ പാറക്കടവ് പാലത്തിന് സമീപത്ത് വെച്ച് ബൈക്കുകാരൻ ബസിന് മുമ്പിൽ വിലങ്ങിട്ടു. തുടർന്ന്ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവറുടെ മാറിന് പിടിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായഡ്രൈവർ മുമ്പിൽ നിർത്തിയിട്ട ബൈക്കിൽ ബസ് ഇടിപ്പിക്കുകയായിരുന്നു. ഇതോടെ ബൈക്കിൽ ഉണ്ടായിരുന്നപ്ലംബിങ്ങിന്റെ ടൂൾസ് എടുത്ത് ബൈക്ക് യാത്രക്കാരൻ ബസിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു.

sameeksha-malabarinews

സംഘട്ടത്തിൽ നാട്ടുകാരും യാത്രക്കാരും ഇടപെട്ടു. പോലീസ് എത്തി ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക്കൊണ്ടുവന്നു. ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ബസ് ഡ്രൈവർ താനൂർ അഞ്ചുടി സ്വദേശിറാഷിക്കിന്റെ പരാതിയിൽ 2 ബൈക്കുകളിലായി എത്തിയ 4 പേർക്കെതിരെ കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!