Section

malabari-logo-mobile

തൃപ്പൂണിത്തുറ പടക്കശാല സ്‌ഫോടനം;നാലു പ്രതികള്‍ റിമാന്‍ഡില്‍;ഒളിവില്‍ പോയവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

HIGHLIGHTS : Four people remanded in firecracker warehouse blast in Tripunithura

കൊച്ചി: തൃപ്പൂണിത്തുറയില്‍ലെ പടക്കസംഭരണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ നാലുപേര്‍ റിമാന്‍ഡിലായി. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരെയാണ് റിമാന്‍ഡിലായത്. ഇവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതെസമയം കേസിലെ പ്രതിപട്ടികയിലുള്ളവരില്‍ പലരും ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

sameeksha-malabarinews

സ്ഫോടനത്തില്‍ മരിച്ച വിഷ്ണുവിന്റെ ഇന്‍ക്വെസ്റ്റ് നടപടികള്‍ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രില്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

സ്‌ഫോടനത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകരുകയും 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറയുന്നത്. വീടുകളുടെ നഷ്ടപരിഹാരം സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ നല്‍കണമെന്നാണ് വീട് തകര്‍ന്നവരുടെ ആവശ്യം. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കാണെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗന്‍സിലര്‍മാര്‍ അറിയിച്ചു.

തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വന്‍പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!