ട്രിങ് ട്രിങ്… വനിതകളുടെ നേതൃത്വത്തില്‍ സൈക്കിള്‍ കേന്ദ്രങ്ങളുമായി കോര്‍പ്പറേഷന്‍

കോഴിക്കോട്: നഗരത്തില്‍ ആദ്യമായി വനിതകള്‍ നടത്തുന്ന സൈക്കിള്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം. കോഴിക്കോട് നഗരസഭയിലെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് വനിതകളുടെ നേതൃത്വത്തിലുള്ള സൈക്കിള്‍ കേന്ദ്രങ്ങള്‍. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കുന്നതിനുതകുന്ന രീതിയിലാണ് സൈക്കിള്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം.

പദ്ധതിയുടെ ഭാഗമായി വാര്‍ഡ് 17ല്‍ 20 സൈക്കിളുകളാണ് നാട്ടുകാര്‍ക്കായി സമര്‍പ്പിച്ചത്. മനോഹരമായ സൈക്കിള്‍ ഷെഡ് പദ്ധതിയുടെ കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം ചെലവൂര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ മേയര്‍ ബീന ഫിലിപ്പ് നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ദിവാകരന്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. സി എം ജംഷീര്‍, കോര്‍പ്പറേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ മൂസ ഹാജി, മുന്‍ കൗണ്‍സിലര്‍ കെ കോയ, സ്വാഗതസംഘം കണ്‍വീനര്‍ പി ടി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സരിഗമ ഗ്രൂപ്പിന്റെ ഗാനമേള അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top