യോഗ നാഷണല്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഒന്നാം സ്ഥാനം നേടി ചെട്ടിപ്പടി സ്വദേശിനി

പരപ്പനങ്ങാടി: യോഗ സൂപ്പര്‍ മാസ്റ്റേഴ്‌സ് ഗെയിംസ് ആന്റ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഗോവയില്‍ വെച്ച് സംഘടിപ്പിച്ച നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസില്‍ വിവിധ ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെട്ടിപ്പടി സ്വദേശി വസന്ത കുമാരി.

പരേതനായ മണ്ണാരക്കല്‍ കറപ്പന്‍ എന്നവരുടെ മകളാണ്.

നേരത്തെ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന മീറ്റിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വസന്ത കുമാരി കൊറിയയില്‍ വെച്ച് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top