Section

malabari-logo-mobile

തിരൂരിന്‌ ‘നാല്‌’ എംഎല്‍എ മാര്‍

HIGHLIGHTS : തിരൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുമ്പോള്‍ തിരൂരിന്‌ ഏറെ ആഹ്ലാദം. നാല്‌ എംഎല്‍എ മാരുടെ സാനിധ്യമാണ്‌ തിരൂരിന്‌ ലഭിച്ചിട്ടുള്ളത്‌. ഭരണപക്...

തിരൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുമ്പോള്‍ തിരൂരിന്‌ ഏറെ ആഹ്ലാദം. നാല്‌ എംഎല്‍എ മാരുടെ സാനിധ്യമാണ്‌ തിരൂരിന്‌ ലഭിച്ചിട്ടുള്ളത്‌. ഭരണപക്ഷത്ത്‌ നിന്നും പ്രതിപക്ഷത്തുനിന്നും രണ്ട്‌ എംഎല്‍എമാര്‍ വീതമാണ്‌ മണ്ഡലത്തില്‍ ജനിച്ചവരായി ഉള്ളത്‌.

പൊന്നാനിയില്‍ നിന്നും ജയിച്ച സിഐടിയു നേതാവ്‌ പി നന്ദകുമാര്‍, താനൂരില്‍ നിന്നും ജയിച്ച ഇടതു സ്വതന്ത്രന്‍ വി. അബ്ദുറഹിമാന്‍, സ്ഥലം എംഎല്‍എ കുറുക്കോളി മൊയ്‌തീന്‍, മണ്ണാര്‍ക്കാട്‌ നിന്നും വിജയിച്ച എന്‍. ഷംസുദ്ധീന്‍ എന്നിവരാണ്‌ തിരൂരുകാര്‍.

sameeksha-malabarinews

പി. നന്ദകുമാര്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയാണ്‌ ഇപ്പോള്‍ ചങ്കരംകുളത്താണ്‌ താമസമെങ്ങിലും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തിരൂരിലെ പൊതുമണ്ഡലത്തില്‍ സജീവമായിരുന്നു. ഇപ്പോള്‍ ചങ്ങരംകുളത്താണ്‌ താമസമെങ്കിലും തിരൂര്‍ തുഞ്ചന്‍ സ്‌മാരക സക്രട്ടറിയെന്ന നിലയില്‍ തിരൂരില്‍ സജീവമാണ്‌. അഡ്വ. എന്‍ ഷംസുദ്ധീന്‍ തിരൂര്‍ മുറിവഴിക്കല്‍ സ്വദേശിയാണ്‌. തിരൂര്‍ കോടതിയിലെ വക്കീല്‍ കൂടിയായ അദ്ദേഹം മണ്ണാര്‍കാട്‌ എംഎല്‍എ ആയതിന്‌ ശേഷമാണ്‌ തന്റെ പ്രവര്‍ത്തന മേഖല അങ്ങോട്ട്‌ മാറ്റിയത്‌.
വി.അബ്ദുറഹിമാനാകട്ടെ നേരത്തെ തിരൂര്‍ നഗരസഭ വൈസ്‌ചെയര്‍മാനായിരുന്നു. അദ്ദേഹം തിരൂര്‍ പൊറൂര്‍ സ്വദേശിയാണ്‌. നിയുക്ത എംഎല്‍എ കുറുക്കോളി മൊയതീന്‍ കുറുക്കോള്‍ സ്വദേശിയാണ്‌.

മുടങ്ങിക്കിടക്കുന്ന നിരവധി വികസനപദ്ധതികളുടെ നാട്‌ കൂടിയാണ്‌ തിരൂര്‍. ഇതുവരെ ജനോപകാരപ്രദമാകാത്ത പണിതീര്‍ന്നിട്ടും നോക്കുകുത്തിയായി നില്‍ക്കുന്ന മൂന്ന പാലങ്ങള്‍ തന്നെ മതി വികസനമുരടിപ്പിന്റെ അടയാളമായി. ഇനിയുള്ള വര്‍ഷങ്ങള്‍ തങ്ങളുടെ നാടിന്റെ കൂടി വികസനപ്രതീക്ഷകള്‍ക്കൊപ്പമുണ്ടാകും നാട്ടുകാരായ എംഎല്‍എമാര്‍ എന്ന പ്രതീക്ഷയിലാണ്‌ ജനങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!