പോലീസിന്റെ കസ്‌റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ്‌ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു മരിച്ചു

കൊച്ചി; കഞ്ചാവുമായി പോലീസിന്റെ കസ്‌റ്റഡിയിലായ യുവാവ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതികമ്പിയില്‍ ഷോക്കേറ്റു മരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപറമ്പില്‍ കെ.പി.രഞ്‌ജിത്ത്‌(26) ആണ്‌ മരിച്ചത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിങ്കളാഴ്‌ച വൈകീട്ട്‌ ആറുമണിയോടെ എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപത്ത്‌ വെച്ചായിരുന്നു സംഭവം. നാല്‌ കിലോയോളം കഞ്ചാവുമായി രഞ്‌ജിത്തിനെ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നത്രെ. ഇതിനിടെ പോലീസിനെ വെട്ടിച്ച്‌ ഇയാള്‍ അബേദ്‌കര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും പോലീസിന്റെ മുന്നിലകപ്പെട്ടതോടെ തൊട്ടടുത്ത വൈദ്യുതി പോസ്‌റ്റിലേക്ക്‌ കയറുകയായിരുന്നു. വൈദ്യതി പോസ്‌റ്റിലെ ലൈനില്‍ നിന്ന്‌ ഷോക്കേറ്റ്‌ മരണം സംഭവിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തിയാണ്‌ മൃതദേഹം താഴെയിറക്കിയത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •