എല്‍ഡിഎഫ്‌ യുഡിഎഫിനേക്കാള്‍ 12 ലക്ഷം വോട്ടുകള്‍ അധികം നേടി

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴത്തിലും വിജയിച്ചകയറിയ ഇടതുപക്ഷം നടത്തിയത്‌ സമഗ്രമായ മുന്നേറ്റം. ഇത്തവണ എല്‍ഡിഎഫിന്‌ യുഡിഎഫിനേക്കാള്‍ 12.42 ലക്ഷം വോട്ടുകളാണ്‌ അധികം ലഭിച്ചത്‌. ശതമാന കണക്കില്‍ 5.96 വോട്ടിന്റെ വത്യാസമാണ്‌ ഇരുമുന്നണികളും തമ്മിലുള്ളത്‌. കഴിഞ്ഞ തവണ ഈ വ്യത്യാസം 4.62 ശതമാനമായിരുന്നു. മറ്റൊന്ന്‌ എന്‍ഡിഎയുടെ വോട്ട്‌ വിഹതത്തിലുണ്ടായ കുറവാണ്‌ ഏറെ ശ്രദ്ധേയമായത്‌. ഇത്തവണ മൂന്നര ലക്ഷം വോട്ടിന്റെ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തവണ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 2,07,74,159
ഇതില്‍ ഇടതുമുന്നണിക്ക്‌ 94,38,813 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിനാകട്ടെ 81,96,752 വോട്ടുകളാണ്‌ ലഭിച്ചത്‌. എന്‍ഡിഎക്ക്‌ ഇത്തവണ 26,04,394 വോട്ടുകളാണ്‌ ലഭിച്ചത്‌.

2016ലെ കണക്ക്‌ ഇതാണ്‌
എല്‍ഡിഎഫ്‌ 87.38 ലക്ഷം
യുഡിഎഫ്‌ 78.08 ലക്ഷം
എന്‍ഡിഎ 29.57 ലക്ഷം

ഇത്തവണ ഇടതുമന്നണിക്ക്‌ കഴിഞ്ഞ തവണത്തേക്കാള്‍ ഏഴുലക്ഷം വോട്ട്‌ അധികം നേടാനായി. യുഡിഎഫിനും വോട്ട്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. എന്നാല്‍ എന്‍ഡിഎക്ക്‌ കനത്ത തിരിച്ചടിയാണ്‌ ഉണ്ടായിരിക്കുന്നത്‌

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •