തിരൂരങ്ങാടി: തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായ വില്ലുപുരത്തുനിന്നും കൊയ്ത്തിനായി തിരൂരങ്ങാടി വെഞ്ചാലി പാടത്തെത്തിയ നാലുപേര്‍ പിടിയിലായി. ഇവരെ എടപ്പാളിനടുത്തെ മാണൂരിലെ ഐസ്വലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് വില്ലുപുരം ജില്ലയിലെ ത്യാഗരാജപുരത്തുനിന്നും നാല് കൊയ്ത്തുയന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ കൊയ്ത്ത് ജോലിക്കായി വെഞ്ചാലിപ്പാടത്തെത്തിയത്. ഇവര്‍ വില്ലുപുരത്തുനിന്നും വന്നവരാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ വിവരം പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയും ഇവര്‍ കൊയ്ത്തിനായി ഇവിടെ എത്തിയിരുന്നു. അന്ന് നാട്ടുകാര്‍ ഇടപെട്ട് ഇവരെ തടഞ്ഞതിനെതുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ഏജന്റ് അറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ എത്തിയതെന്ന് ഇവര്‍ പറഞ്ഞു.




