Section

malabari-logo-mobile

തൃശൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

HIGHLIGHTS : Four college students drowned while taking a bath in Chira in Thrissur

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുറ്റൂര്‍ സ്വദേശി അഭിന്‍ ജോണ്‍ (വിലങ്ങാടന്‍ വീട്), അര്‍ജുന്‍ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ (തോട്ടു പുറത്ത് ഹൗസ്) എന്നിവരാണ് മരിച്ചത്. അബി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുമാണ്.

ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടമുണ്ടായത്. ജലസേചനത്തിനും കൃഷി ആവശ്യങ്ങള്‍ക്കുമായി വെള്ളം സംഭരിക്കുന്നതിനായി കെട്ടിയ ചിറയിലാണ് അപകടം. ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് പ്രദേശവാസികളൊന്നും സ്ഥലത്ത് ഇല്ലായിരുന്നു. അപകടത്തില്‍പ്പെട്ട കുട്ടികളുടെ ബഹളംകേട്ട് പ്രദേശവാസികള്‍ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും വിദ്യാര്‍ഥികള്‍ മുങ്ങിത്താണിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!