പരപ്പനങ്ങാടി:ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്കായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച. ശിലാസ്ഥാപന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരപ്പനങ്ങാടി പുത്തന്‍പീടിക അച്ചുതന്‍ റോഡില്‍ വൈകീട്ട് 4ന് നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശാരീരിക പരിമിതികള്‍ മൂലം ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിനായി വിദ്യാഭ്യാസ, ശാക്തീകരണ പ്രവര്‍ത്തനങ്ങളും വൃക്കരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഫെയ്‌സ് ഫൗണ്ടേഷന്‍ നടപ്പിലാക്കിയ പ്രധാന സേവന പദ്ധതികള്‍.
ചടങ്ങില്‍ പി കെ.അന്‍വര്‍ നഹ അധ്യക്ഷനാകും.പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി എം.എല്‍.എ ,കെ.പി.എ മജീദ് എം.എല്‍.എ,മുന്‍ മന്ത്രി പി.കെ.അബ്ദുറബ്ബ്,നഗരസഭാ ചെയര്‍മാന്‍ പി.പി.ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ശിലാ സ്ഥാപന ചടങ്ങില്‍ സംസാരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എം.വി.കോയകുട്ടി ഹാജി, മൂഴിക്കല്‍ സമദ് മാസ്റ്റര്‍, ടി.അബ്ദുല്‍നാസര്‍,മൂഴിക്കല്‍ കരിം ഹാജി എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




