മലപ്പുറം തിരുവാലിയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ബസ്സിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

മലപ്പുറം:തിരുവാലിയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ബസ്സിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. തിരുവാലി വട്ടപ്പറമ്പ് സ്വദേശി ജിഷ്ണു(28) ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ന് തിരുവാലി അങ്ങാടിയിലേക്ക് പോവുകയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയും ഈ സമയം എതിരെ മഞ്ചേരിഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് അടിയിലേക്ക് ജിഷ്ണു തെറിച്ചുപോവുകയുമായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സു സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top