മലപ്പുറം:കുടുംബശ്രീയുടെ കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനും, സംരംഭക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും സാധ്യതകളും കുടുംബശ്രീ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കാര്‍ഷിക മേഖലയില്‍ കെഎ-ബിസ് നെസ്റ്റ്-
അഗ്രി – ബിസിനസ് നെറ്റ് വര്‍ക്കിംഗ് പദ്ധതിക്ക് ജില്ലയില്‍ ശനിയാഴ്ച
തുടക്കമാകും.
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്‍ കുറ്റിപ്പുറം എം.ഇ.എസ് കോളേജ്, ഐ.ഇ.ഡി ക്ലബ് ആന്റ് പ്ലേസ്മെന്റ് സെല്ലും ചേര്‍ന്ന് സംഘടിപ്പിക്കുന് സംരംഭക മീറ്റും പ്രദര്‍ശന മേളയും നാളെ കായിക- ഹജ്ജ്-വഖഫ്- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് മുഖ്യാതിഥിയാകും.
ജില്ലയിലെ ഏറ്റവും മികച്ച 32 സംരംഭകരുടെ വൈവിധ്യമാര്‍ന്ന മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, വിപണനവും സംരംഭവികസന സെമിനാറും പരിപാടിയോടനുബന്ധിച്ച് നടക്കും.




