Section

malabari-logo-mobile

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു

HIGHLIGHTS : Former RBI Governor S. Venkittaramanan passed away

ചെന്നൈ: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ (92) അന്തരിച്ചു. 8-ാമത്തെ ആര്‍ബിഐ ഗവര്‍ണറായിരുന്നു  എസ്. വെങ്കിട്ടരമണന്‍.1990 മുതല്‍ 1992 വരെ രണ്ട് വര്‍ഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിയായ ഗിരിജ വൈദ്യനാഥന്‍ ഉള്‍പ്പെടെ രണ്ട് പെണ്‍മക്കളുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്റെ ആദ്യ നാളുകളിലും ഗവര്‍ണറായിരുന്ന എസ്. വെങ്കിട്ടരമണന്‍ 1985 മുതല്‍ 1989 വരെ ധനമന്ത്രാലയത്തില്‍ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആര്‍ബിഐ ഗവര്‍ണറായി നിയമിക്കുന്നതിനുമുമ്പ് കര്‍ണാടക സര്‍ക്കാരിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

sameeksha-malabarinews

അക്കാലത്ത് തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലില്‍ 1931-ല്‍ ജനിച്ച അദ്ദേഹം ആറ്റിങ്ങല്‍ മോഡല്‍ ബോയ്‌സ് സ്‌കൂള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!