Section

malabari-logo-mobile

ബാലുശേരി സ്റ്റേഷനില്‍ കയറി പൊലീസുകാരെ ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

HIGHLIGHTS : He entered the Balushery station and attacked the policemen; Three people were arrested

കോഴിക്കോട്: ബാലുശേരി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ ലഹരിസംഘം പൊലീസുകാരെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണികുളം പുത്തൂര്‍ കുറിങ്ങാലിമ്മല്‍ റബിന്‍ ബേബി (30), അവിടനല്ലൂര്‍ പൊന്നാറമ്പ ത്ത് ബബിനേഷ് (32), വട്ടോളി തെക്കെ ഇല്ലത്ത് നിഥിന്‍ (35) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകിട്ട് ബാലുശ്ശേരി ബസ്സ്റ്റാന്‍ഡില്‍വച്ച് ഇവര്‍ ഒരു യുവാവിനോട് മോശമായി പെരുമാറിയിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യംചെയ്തു. നാട്ടുകാരും പ്രതികളും തമ്മില്‍ ബഹളമായി. തുടര്‍ന്ന് വിവരമറിഞ്ഞ് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു.

sameeksha-malabarinews

വെള്ളിയാഴ്ച സന്ധ്യയോടെ മൂന്നുപേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ സംഘം വീണ്ടും പൊലീസ് സ്റ്റേഷനിലേക്കെത്തുകയായിരുന്നു. മതില്‍ ചാടിക്കടന്ന് പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!