Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ശാസ്ത്രയാന്‍ വന്‍വിജയം ശനിയാഴ്ച കൈയടി നേടിയത് ശ്വാനപ്പട

HIGHLIGHTS : Calicut University News; Shastrayan's huge victory was applauded by the Shwanapada on Saturday

ശാസ്ത്രയാന്‍ വന്‍വിജയം ശനിയാഴ്ച കൈയടി നേടിയത് ശ്വാനപ്പട

ഒളിപ്പിച്ച വസ്തുക്കളെയും അതെടുത്തയാളുകളെയും ക്ഷണനേരത്തില്‍ തിരിച്ചറിഞ്ഞ മാഗിയും ബസ്റ്ററും അര്‍ജുനുമെല്ലാം ലഭിച്ചത് നിറഞ്ഞ കൈയടികള്‍. കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയ ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്ത പോലീസ് നായ്ക്കളാണ് ഇവ. കാമ്പസിനകത്തെ സ്റ്റുഡന്റ് ട്രാപ്പില്‍ ശ്വാനപ്പടയുടെ പ്രകടനം കാണാന്‍ വന്‍ തിരക്കായിരുന്നു. സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കേരള പോലീസിലെ മിടുക്കര്‍ കാമ്പസിലെത്തിയത്.
ലഹരി വസ്തുക്കള്‍, ബോംബ് എന്നിവ കണ്ടുപിടിക്കുന്നതില്‍ വൈദഗ്ദ്യം നേടിയ ബെല്‍ജിയം മലിനോയ്സ് ഇനത്തില്‍ പെട്ട മാഗി, ബസ്റ്റര്‍, ഹാര്‍ളി, ലോല, അര്‍ജുന്‍, ചേതക്, ലാബ്രഡോര്‍ ഇനത്തില്‍ പെട്ട മാര്‍ക്കോ, ലിസി എന്നിവര്‍ അച്ചടക്കം കൊണ്ടും പ്രകടനം കൊണ്ടും കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. പോലീസ് അക്കാദമിയുടെ ഡോഗ് ട്രെയിനിങ് സ്‌കൂളിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ പി. രമേശ് നേതൃത്വം നല്‍കി.
സര്‍വകലാശാലാ പഠനവകുപ്പുകളുടെ ഗവേഷണ പദ്ധതികളും സൗകര്യങ്ങളും സമൂഹത്തിന് മുന്നില്‍ തുറന്നിട്ട പ്രദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ പരിധിയിലെ കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കാഴ്ചക്കാരായി എത്തിയത്.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, ശാസ്ത്രയാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ തുടങ്ങിയവരും സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

sameeksha-malabarinews

പരീക്ഷാ രജിസ്‌ട്രേഷന്‍

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബി.ടി.എ. വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദം(സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് 22 മുതല്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.വോക്., മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ്, സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ് നവംബര്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴയില്ലാതെ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ടൈം ടേബിള്‍

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദ (സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ 2024 ജനുവരി നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. റഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2023 പരീക്ഷ ഡിസംബര്‍ 13-ന് തുടങ്ങും.

വൈവ

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. മലയാളം (സി.ബി.സി.എസ്.എസ്. )ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 28, 29 തീയതികളില്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയറിലും നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2022, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

കോളേജുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കാം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത ഓട്ടോണമസ് കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍ 2024-25 വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കാന്‍ നിശ്ചിത മാതൃകയില്‍ cpa@uoc.ac.in എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ സമര്‍പ്പിക്കണം.
അപേക്ഷകള്‍ തപാല്‍ മുഖേന അയക്കേണ്ടതില്ല. പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കാന്‍ പിഴയില്ലാതെ 2023 ഡിസംബര്‍ 15 വരെയും 1165 രൂപ പിഴയോട് കൂടി 2023 ഡിസംബര്‍ 31 വരെയും പിഴയും അധിക പിഴയും ഉള്‍പ്പെടെ 12745 രൂപ ഒടുക്കിക്കൊണ്ട് 2024 ജനുവരി 31 വരെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കാത്ത കോളേജുകളെ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തില്ല. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!