Section

malabari-logo-mobile

മുന്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജി അന്തരിച്ചു

HIGHLIGHTS : ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജി വിടവാങ്ങി.തിങ്കളാഴ്ച വൈകീട്ട് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്...

ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജി വിടവാങ്ങി.തിങ്കളാഴ്ച വൈകീട്ട് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നേരത്തേ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
2019ല്‍ അദ്ദേഹത്തെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചു.

പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒന്നിലേറെ തവണ ഉയര്‍ന്നുവന്ന പേരായിരുന്നു പ്രണബ് മുഖര്‍ജിയുടേത്. 2012 മുതല്‍ 2017 വരെ രാഷ്ട്രപതിയായി. അഞ്ചു തവണ രാജ്യസഭയിലേക്കും രണ്ടു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ധനം, വിദേശം, പ്രതിരോധം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. ഒട്ടേറെ മന്ത്രിസഭാ സമിതികളുടെ അധ്യക്ഷനായി.

sameeksha-malabarinews

പരേതയായ സുവ്രയയാണ് ഭാര്യ. അഭിജിത്, ഇന്ദ്രജിത്,ശര്‍മിഷ്ഠ എന്നിവര്‍ മക്കളാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!