Section

malabari-logo-mobile

ജസ്റ്റിസ് സി.എസ് കര്‍ണന്‍ അറസ്റ്റില്‍

HIGHLIGHTS : former madras high court justice karnan arrested

ചെന്നൈ: മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍. ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിലാണ് അറസ്റ്റ്.

സര്‍വീസില്‍ നിന്നും വിരമിച്ചതിനുശേഷം ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പുറത്തുവിട്ടെന്നാണ് കര്‍ണനെതിരെയുള്ള പരാതികള്‍. പുതുച്ചേരിബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ നാല് വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഇദേഹത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ച് ബാര്‍കൗണ്‍സില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണനെ അറസ്റ്റ് ചെയ്യാത്ത തമിഴ്‌നാട് പോലീസിനെതിരെ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തി. എന്ത് കാരണത്താലാണ് കര്‍ണനെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച കോടതി ഡിജിപി,ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!