എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട് : മുന്‍ കേന്ദ്രമന്ത്രിയും മാതൃഭുമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ എംപി വീരന്ദ്രേകുമാര്‍(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . നിലവില്‍ രാജ്യസഭ അംഗമാണ്.

മൃതദേഹം ചാലപ്പുറത്തെ വസതിയില്‍ നിന്നും ഇന്ന് രാവിലെ 11 മണിക്ക് വയനാട് കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകും സംസ്‌ക്കാരം വൈകീട്ട് നടക്കും.
കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയായും, തൊഴില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ 48 മണിക്കൂര്‍ വനംവകുപ്പ് മന്ത്രിയുമായിരുന്നു.

1936 ജുലൈ 22 ന് വയനാട്ടിലെ കല്‍പ്പറ്റയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മദിരാശി നിയമസഭാംഗവും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പരേതനായ എംകെ പത്മപ്രഭ ഗൗഡറാണ് പിതാവ്. മാതാവ്: മരുദേവി അവ്വ . ഭാര്യ ഉഷ, മക്കള്‍ ആഷ, നിഷ ജയലക്ഷ്മി, ശ്രേയാംസ് കുമാര്‍.

Share news
error: Content is protected !!
Scroll to Top