Section

malabari-logo-mobile

മൂന്നാര്‍ ഓള്‍ഡ് റോഡിലെ വനത്തില്‍ അതിക്രമിച്ച് കയറി; പത്ത് യുവാക്കള്‍ അറസ്റ്റില്‍

HIGHLIGHTS : Forest encroachment on Munnar Old Road; Ten youths were arrested

തൊടുപുഴ: ആലുവ മൂന്നാര്‍ ഓള്‍ഡ് റോഡിലെ വനത്തില്‍ അതിക്രമിച്ച് കയറിയ പത്ത് യുവാക്കള്‍ അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തുനായയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പഴയ രാജപാതയിലൂടെയുള്ള യാത്ര വനം വകുപ്പ് നിരോധിച്ചതാണ്. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ വനം വകുപ്പിന്റെ കൈവശമാണ്. പ്രദേശത്തുള്ളയാള്‍ക്ക് ആതുവഴി സഞ്ചരിക്കാന്‍ ഹൈക്കോടതി ഈയിടെ അനുമതി നല്‍കിയിരുന്നു. അതിന്റെ മറവില്‍ സഞ്ചരിച്ച ടൂറിസ്റ്റുകളാണ് പിടിയിലായത്

sameeksha-malabarinews

കോടഞ്ചേരി തൊടുപുഴ സ്വദേശികളാണ് അറസ്റ്റിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചുകയറിയതുള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. നായയെ വേട്ടയ്ക്കായി കൊണ്ടുവന്നതാണെന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!