വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് മലപ്പുറത്ത് കോവിഡ് കെയര്‍ സെന്ററുകള്‍

മലപ്പുറം:; രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ സ്വയം നിരീക്ഷണത്തിന് സൗകര്യങ്ങളില്ലെങ്കില്‍ ജില്ലയില്‍ സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ നാഷണല്‍ ഹോസ്റ്റല്‍, നിലമ്പൂരിലെ എം.എസ്.പി ക്യാമ്പ്, മലപ്പുറം ശിക്ഷക് സദന്‍, കോട്ടക്കല്‍ അധ്യാപക സദന്‍, കരിപ്പൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നീ അഞ്ചു കേന്ദ്രങ്ങളിലാണ് കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
കൂടാതെ കോഴിക്കോട് വിമാനത്താവളത്തിനടുത്തുള്ള പള്ളിക്കല്‍, കരിപ്പൂര്‍ പഞ്ചായത്തുകളില്‍ കൂടുതല്‍ ഐസലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top