Section

malabari-logo-mobile

കോവിഡിലും വര്‍ഗ്ഗീയവിഷം പരത്തിയ ആള്‍ക്കെതിരെ തിരൂര്‍ പോലീസ് കേസെടുത്തു

HIGHLIGHTS : ഇന്ന് മലപ്പുറത്ത് അഞ്ചുകേസുകള്‍ മലപ്പുറം കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ നാടൊരുമിച്ച് നീങ്ങുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളെയും വര്‍ഗ്ഗീയമായി കാണുന്നവരുണ്ട...

ഇന്ന് മലപ്പുറത്ത് അഞ്ചുകേസുകള്‍
മലപ്പുറം കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ നാടൊരുമിച്ച് നീങ്ങുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളെയും വര്‍ഗ്ഗീയമായി കാണുന്നവരുണ്ട്. ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പോസ്‌ററ് വര്‍ഗ്ഗീയമായി ചിത്രീകരിച്ച ആള്‍ക്കെതിരെ പോലീസ് കേസെടുത്തു തിരൂര്‍ സ്വദേശിക്കെതിരെയാണ് കേസെടുത്തത്.
ആരോഗ്യ ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ ആവശ്യപ്പെട്ട ആശ വര്‍ക്കറെ ആക്രമിച്ച കേസില്‍ പാണ്ടിക്കാട് പൊലീസും ഒരു കേസ് രജിസ്റ്റര്‍ ചെയ്തു.

കോവിഡ് 19 ആശങ്കയേറ്റുമ്പോള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ഇന്ന് അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

sameeksha-malabarinews

ഇതോടെ ജില്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. പെരിന്തല്‍മണ്ണയില്‍
നിര്‍ബന്ധിത നിരീക്ഷണ നിര്‍ദേശം ലംഘിച്ച സ്വകാര്യ ടാക്സ് പ്രാക്ടീഷണറെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. ഇയാളുടെ ഭാര്യയേയും സ്ഥാപനത്തിലെ ജീവനക്കാരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാതെ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. ഇയാളും കുടുംബവും യുഎഇയില്‍ നിന്നും എത്തിയവരാണ്. പെരന്തല്‍

നിര്‍ബന്ധിത നിരീക്ഷണം ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!