മലപ്പുറം : സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തവരില്‍ കൂടുതല്‍ പേരും ദുബായിയില്‍ നിന്നുള്ളവരായ സാഹചര്യത്തില്‍ അവിടെ നിന്ന് ജില്ലയിലെത്തുന്നവര്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്.
പൊതു സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കാന്‍ ജാഗ്രത വേണം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ഒരു കാരണവശാലും ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ചികിത്സ തേടരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലെ 0483 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ പാലിക്കണം. വൈറസ് വ്യാപനം തടയുന്നതിന് പൊതുജന പിന്തുണയും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.




