Section

malabari-logo-mobile

സുബ്രതോ കപ്പ് -കേരളം പുറത്ത്

HIGHLIGHTS : സുബ്രതോ കപ്പ് അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അണ്ടര്‍17 വിഭാഗത്തില്‍ പൂള്‍ ഇ യിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് എയര്‍ഫോഴ്സ് ടീമിനെ 6 -1 എന...

സുബ്രതോ കപ്പ് അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അണ്ടര്‍17 വിഭാഗത്തില്‍ പൂള്‍ ഇ യിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് എയര്‍ഫോഴ്സ് ടീമിനെ 6 -1 എന്ന നിലയില്‍ തകര്‍ത്തിട്ടും കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സ് പുറത്തായി. പൂള്‍ ഇ യിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ കേരളവും മിസോറാമും തുല്യ പോയന്റുകള്‍ നേടി ഗ്രൂപ്പില്‍ ഒന്നാമതായി. എന്നാല്‍ ഗോള്‍ ആവറേജിന്റെ പിന്‍ബലത്തില്‍ മിസോറാം കേരളത്തെ പിന്തള്ളുകയായിരുന്നു.

ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തില്‍ മികച്ച ഗോള്‍ ആവറേജില്‍ ജയം അനിവാര്യമായിരുന്ന കേരളം മികച്ച ഗെയിം തന്നെയാണ് പുറത്തെടുത്തത്. മികച്ച മുന്നേറ്റങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ സാധിക്കാത്തതാണ് കേരളത്തിന് വിനയായത്. കേരളത്തിനു വേണ്ടി ക്യാപറ്റന്‍ നന്ദു കൃഷ്ണ ഹാട്രിക് നേടി. മുഹമ്മദ് റോഷല്‍, അബ്ദുള്‍ ഫാഹിസ്, ഹേമന്ദ് എന്നിവരാണ് കേരളത്തിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

sameeksha-malabarinews

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മിസോറാമിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച കേരളം, ഐ.ബി.എസ്.ഒ (IBSO) ഡല്‍ഹിയെ 123 എന്ന നിലയിലും, വെസ്റ്റ് ബംഗാളിനെ 30 എന്ന നിലയിലും പരാജയപ്പെടുത്തിയിരുന്നു. മരണ ഗ്രൂപ്പെന്നറിയപ്പെട്ട പൂള്‍ ഇ യില്‍ നിന്നും നിര്‍ഭാഗ്യം കൊണ്ടാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സ്.ടീം പുറത്തായത്. മന്‍സൂര്‍ അലിയാണ് ടീം കോച്ച്. മാനേജര്‍ ബൈജീവ്., ഫിസിയോ നിംഷാദ് ടി.കെ, ഒഫീഷ്യല്‍സ് മുഹമ്മദ്, ഫസലുല്‍ ഹഖ് എന്നിവര്‍ ടീമിനോടൊപ്പം ഉണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!