നിലമ്പൂരിന് കൈത്താങ്ങായി ഓണാഘോഷത്തിലൂടെ ധന സമാഹരണം നടത്തി രൂപകല ആര്‍ട്‌സ് കീരനല്ലൂര്‍

പരപ്പനങ്ങാടി:പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിന് ഓണാഘോഷത്തിലൂടെ കൈത്താങ്ങായി പാലത്തിങ്ങല്‍ കൊട്ടംന്തലയിലെ രൂപകല ആര്‍ട്‌സ് കീരനല്ലൂര്‍. അച്ചംമ്പാട്ട് ജിതേഷ് സംവിധാനം ചെയ്ത പ്രകൃതി സംരക്ഷണവും ബോധവല്‍ക്കരണവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തെരുവ നാടകം അവതരിപ്പിച്ചാണ് ധന സമാഹരണം നടത്തിയത്.

ഉത്രാട നാളില്‍ വൈകീട്ട് 5 മണിക്കാണ് നാടകം അരങ്ങേറിയത്. നാടകത്തിലൂടെയും ഘോഷയാത്രയിലൂടെയും സമാഹരിച്ച തുക നിലമ്പൂരിലെപ്രളയ ദുരിതാശ്വാസത്തിനായി നല്‍കും.

രൂപകലയിലെ അംഗങ്ങള്‍ തന്നെയാണ് നാടകം അവതരിപ്പിച്ചത്. നാടകത്തെ കൂടാതെ കുട്ടികള്‍ക്ക് ചിത്ര രചനാ മത്സരവും കൊട്ടംന്തലയില്‍ നിന്ന് ആരംഭിച്ച് പാലത്തിങ്ങല്‍ വരെയുള്ള മാവേലിയുടെ വേഷം കെട്ടിയ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.

Related Articles