തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് കുറ്റിപ്പുറം സ്വദേശികള്‍ മരിച്ചു

ദിണ്ടിഗല്‍: തമിഴ്നാട്ടില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഏര്‍വാടിയിലേക്ക് തീര്‍ഥാടനത്തിനായി പോയ കുറ്റിപ്പുറം സ്വദേശികളാണ് മരിച്ചത്. മഥുരക്കടുത്ത് ദിണ്ടികലില്‍ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. മരിച്ചത് കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശികളായ അമ്മയും മക്കളും കാര്‍ഡ്രൈവറുമാണ്.

കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശികളായ വാളൂര്‍ കളത്തില്‍ വീട്ടില്‍ റസീന ഇവരുടെ മക്കളായ ഫസലുദ്ധീന്‍,ഷഹാന, വളാഞ്ചേരി മൂടാല്‍ സ്വദേശി ചോലക്കലില്‍ താമസിക്കുന്ന പുല്ലാട്ടില്‍ ഹിളര്‍ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ റസീനയുടെ മകള്‍ ഷിഫാനയും ഇവരോടൊപ്പം യാത്രചെയ്തിരുന്ന വരിക്കപ്പുലാക്കല്‍ സുബൈര്‍ പരിക്കുകളോടെ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവര്‍ സഞ്ചരിച്ച ഹ്യുണ്ടായ് ഇയോണ്‍ കാര്‍ മറ്റൊരു വലിയ കാറിലും ബൈക്കിലുമായി ഇടിച്ചാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഏര്‍വാടിയിലേക്ക് പോയ ഇവരുടെ കാര്‍ മറ്റൊരു കാറും ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികനായ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമിയും മരിച്ചിരുന്നു.

 

Related Articles