പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ തെരുവോരത്ത് ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കായ് പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഓണസദ്യ ഒരുക്കി. ‘തെരുവോരങ്ങളിലെ പാവങ്ങള്‍ക്കായ്’ പദ്ധതിയുടെ ഭാഗമായിട്ടാണ് ‘ഓണസദ്യ 2019 ‘ എന്ന പരിപാടി സംഘടിപ്പിച്ചത്.
അഞ്ചപ്പുര ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് പരിസരത്താണ് സദ്യ വിളമ്പിയത്.
ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ പരപ്പനങ്ങാടിയിലെ വിവിധ തെരുവോരങ്ങളില്‍ ചെന്ന് തെരുവ് മക്കളെ നേരിട്ട് ഓഫീസ് പരിസരത്ത് കൂട്ടിക്കൊണ്ടുവരികയായിരുന്നു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




