ചിദംബരം തീഹാര്‍ ജയിലില്‍ തുടരും

ദില്ലി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം തീഹര്‍ ജയിലില്‍ തുടരും. എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്ന ചിദംബരത്തിന്റെ അപേക്ഷ ജഡ്ജി അജയ്കുമാര്‍ കുഹാര്‍ തള്ളി. ഇതോടെയാണ് ചിദംബരത്തിന് തിഹാര്‍ ജയിലില്‍ കഴിയുന്നത് തുടരേണ്ടി വന്നത്.

നിലവില്‍ ഈ മാസം 19 വരെ ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഇതിനിടയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനു കീഴടങ്ങേണ്ടതുണ്ടെന്നു കാണിച്ച് അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്.

Related Articles