മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് സിപിഐ(എം.എല്‍)

കൊച്ചി മരട് മുനിസിപ്പാലിറ്റിലിയില്‍ തീരപരിപാലന നിയമങ്ങള്‍ ലംഘിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതുണ്ടെന്ന് സിപിഐ(എം.എല്‍).
എന്നാല്‍ ഫ്‌ളാറ്റ് വാങ്ങുന്നതിന് മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചവരുടെ പുനരിധവാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സിപിഐ(എംഎല്‍) സംസ്ഥാന സക്രട്ടറി എം. ദാസന്‍ പറഞ്ഞു.

നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച കമ്പനികളെയും ഇതിന് സാഹായം നല്‍കിയ രാഷ്ട്രീയ നേതാക്കളെയും നിയമപരമായി വിചാരണ ചെയ്യണമെന്നും പാര്‍ട്ടി ആവിശ്യപ്പെട്ടു.
പുനരധിവാസത്തിനാവിശ്യമായ ഫണ്ടും, പരിസ്ഥിതിക്ക് ദോഷമാകാതെ വിധി നടപ്പിലാക്കാന്‍ ആവിശ്യമായ ഫണ്ടും ഇതിന് ഉത്തരവാദികളായ ഫ്‌ളാറ്റ് നിര്‍മ്മാണ-ഉദ്യോഗസ്ഥ-രാഷട്രീയമാഫിയയില്‍ നിന്നും ഈടാക്കണമെന്നും സിപിഐ(എംഎല്‍)
വ്യക്തമാക്കി.

Related Articles