വേങ്ങര: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി. നോമ്പുതുറയ്ക്ക് ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. സംഭവത്തെതുടര്‍ന്ന് പോലീസ് നിര്‍ദേശപ്രകാരം ഹോട്ടല്‍ അടച്ചു.
വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ആറുപേരെയാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ പുലര്‍ച്ചെ ഒന്നരവരെ അത്യാഹിതവിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു.
സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദര്‍ശിച്ച് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതായി സി.ഐ. എം. മുഹമ്മദ് ഹനീഫ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഇന്‍സ്പെക്ടര്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കും.



