HIGHLIGHTS : Ramadan Special-Veg Pulao

ബസ്മതി അരി – ഒരു കപ്പ്
എണ്ണ – ഒരു വലിയ സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
കറുവാപ്പട്ട – രണ്ടു കഷണം
ഗ്രാമ്പു- രണ്ട്
കറുത്ത ഏലയ്ക്ക – രണ്ട്
വഴനയില – രണ്ട്
സവാള – ഒന്ന് അരിഞ്ഞത്
ഗ്രീന്‍പീസ് – 50 ഗ്രാം
ഉരുളക്കിഴങ്ങ് – 50 ഗ്രാം, കഷണങ്ങളാക്കിയത്
കാരറ്റ് – 50 ഗ്രാം. കഷണങ്ങളാക്കിയത്
കോളിഫ്‌ലവര്‍ – 50 ഗ്രാം, കഷണങ്ങളാക്കിയത്
വെള്ളം – രണ്ടു കപ്പ്
7. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:-

അരി കഴുകി 20 മിനിറ്റ് കുതിര്‍ത്ത ശേഷം വെള്ളം വാരാന്‍ വയ്ക്കുക.
പ്രഷര്‍കുക്കറില്‍ എണ്ണ ചൂടാക്കി ജീരകം, കറുവാപ്പട്ട, ഗ്രാമ്പു, കറുത്ത ഏലയ്ക്ക വഴനയില എന്നിവ ചേര്‍ത്തു വഴറ്റുക.
ഇതില്‍ സവാളയും ചേര്‍ത്തു വഴറ്റിയശേഷം ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ്, കാരറ്റ്, ്‌കോളിഫ്‌ലവര്‍ ഉപ്പ് എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക.
രണ്ടു കപ്പ് വെള്ളമൊഴിച്ചു തിളയ്ക്കുമ്പോള്‍ അരിയിട്ട് ഒരു വിസില്‍ വരും വ രെ വേവിക്കുക.