Section

malabari-logo-mobile

വിദ്യാര്‍ത്ഥികള്‍ക്കും പാചക തൊഴിലാളികള്‍ക്കും ഭക്ഷ്യ വിഷബാധ

HIGHLIGHTS : Food poisoning in students and culinary workers

കോഴിക്കോട് വളയത്ത് സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ഉൾപെടെ 14 പേർക്ക് ഭക്ഷ്യ വിഷബാധ. വളയം പൂവ്വംവയൽ എൽ .പി സ്കൂളിലെ 12 വിദ്യാർത്ഥികൾക്കും പാചക തൊഴിലാളിക്കും ബസ് ഡ്രൈവർക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ചർദ്ദിയും തലചുറ്റലും പനിയും അനുഭവപെട്ട ഇവരെ വളയം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമീക ചികിത്സ നൽകി വടകര ഗവ. ജില്ല ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച സ്കൂളിൽ നാലാം തരം വിദ്യാർത്ഥികൾക്ക് പാഠ ഭാഗവുമായി ബന്ധപെട്ട് ക്ളാസിലൊരു സന്ധ്യ വിവിദ ഭക്ഷണങ്ങൾ പരിചയപെടുത്തുന്ന ഭക്ഷ്യേ മേള സംഘടിപ്പിച്ചിരുന്നു. ഇതിൽ ഭക്ഷണ പദാർത്ഥങ്ങൾ വീടുകളിൽ നിന്നും കുട്ടികൾ  കൊണ്ട് വരികയായിരുന്നു. ഇതിൽ ഉൾപെട്ട ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റെതെന്നാണ് സംശയിക്കുന്നത്.
ഉച്ച യോടെയാണ് വിദ്യാർത്ഥികൾക്ക് ചർദ്ദിയും പനിയും തല ചുറ്റലും അനുഭവപെട്ടത്. 41 വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!