HIGHLIGHTS : Food poisoning: Children discharged from hospital
കോഴിക്കോട്:വിനോദയാത്രയ്ക്കിടയില്‍ ഭക്ഷ്യവിഷബാധയേറ്റു പ്രവേശിപ്പിച്ചിരുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്കു വിനോദയാത്ര വന്ന കുട്ടികളും അനുഗമിച്ച കെയര്‍ടേക്കര്‍മാരും ഉള്‍പ്പെടെ 85 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.
ആകെ 104 പേരാണു സംഘത്തിലുണ്ടായിരുന്നത്. സംഘം തിരികെ പോയി.