വേങ്ങരയിൽ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 18 വിദ്യാര്‍ത്ഥികളും അധ്യാപികയും ‍ചികിത്സ തേടി

മലപ്പുറം: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികളും അധ്യാപികയും ആശുപത്രിയില്‍ ചികിത്സതേടി. മലപ്പുറം വേങ്ങര കണ്ണമംഗലം ഇഎംയുപി സ്‌കൂളിലാണ് സംഭവം. എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരു അധ്യാപികയ്ക്കും ദേഹാസ്വസ്ഥ്യമുണ്ടായി.വിദ്യാര്‍ത്ഥികളും അധ്യാപികയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടി.

കണ്ണമംഗലം പഞ്ചായത്തിലെ എൽ.എസ്. എസ് എസ്. പരീക്ഷ സെന്ററായ അച്ചനമ്പലം ജി.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റത്. സ്കൂളിൽ ഉണ്ടാക്കിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ധിയും തളർച്ചയുമുണ്ടായത്. വൈകുന്നേരം 3 മണിക്കാണ് കുട്ടികൾക്ക് ചർദ്ധി അനുഭവപ്പെട്ടത്. ഉടനെ കുട്ടികളെചികിൽസക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുന്നുംപുറം ദാറും ശിഫ ആശുപത്രിയിൽ 9 കുട്ടികളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 18 കുട്ടികളും ഒരു അദ്ധ്യാപികയുമാണ് ചികിൽസതേടിയിട്ടുള്ളത്.. കുന്നുംപുറം ദാറു ശിഫ ആശുപത്രിയിൽ ചികിൽസ തേടിയ9 കുട്ടികളിൽ ഒരു കുട്ടി ഒഴികെഎല്ലാവരും പ്രാഥമിക ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു. ഒരു വിദ്യാർത്ഥി ആർ നഗർ ഹെൽത്ത് സെന്ററിൽചികിൽസയിലുണ്ട്.

പരീക്ഷ കഴിഞ്ഞ് പോവുന്ന സമയത്താണ് സ്‌കൂളിൽ തന്നെ പാചകം ചെയ്‌ത ഭക്ഷണം ഇവർ കഴിച്ചത്. സാധാചോറും ചിക്കൻ കറിയും തൈരുമാണ് ഇവർക്ക് നൽകിയിരുന്നത്. 195 വിദ്യാർത്ഥികളാണ് ഇന്ന് ഇവിടെ പരീക്ഷഎഴുതിയിരുന്നത്.

കണ്ണമംഗലം ഹെൽത്ത് ഇൻസ്പെക്ടറുടെ നേത്രത്വത്തിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച്സേമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ട‌ർ അറിയിച്ചു.

ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന്ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top