ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക്ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ബഗല്‍പൂര്‍ആങ് എക്‌സ്പ്രസില്‍ തീപിടിത്തം ഉണ്ടായി എന്ന വിവരത്തൈ തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തേക്ക്ചാടിയത്. ഇവരെ അടുത്ത ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മരണസംഖ്യ ഇനിയുംഉയര്‍ന്നേക്കാമെന്നാണ് വിവരം. മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തിയതായി ജംതാരഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top